27 Sep 2022
7 May 2019 – ലോക ആസ്ത്മ ദിനം
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആഗോളതലത്തിൽ 235 ദശലക്ഷം ആളുകളാണ് ആസ്ത്മ ബാധിച്ച് ദുരിതം അനുഭവിക്കുന്നത് . സാംക്രമികമല്ലാത്ത രോഗങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടു വരുന്ന ഒന്നാണ് ആസ്തമ. കുട്ടികളിലെ തീരാവ്യാധികളിലൊന്നുമാണിത്.
അസ്തമയാൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനും, അവരുടെ ജീവിതം സുഗമമാക്കുന്നതിനും വേണ്ടി രൂപപ്പെട്ട ദി ഗ്ലോബൽ ഇനിഷേറ്റിവ് ഫോർ ആസ്ത്മ (The Global Initiative for Asthma) മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച “ലോക ആസ്ത്മ ദിനമായി” ആചരിക്കുന്നു. ഈ വർഷം മേയ് ഏഴിനാണ് ലോക ആസ്ത്മ ദിനം ആചരിക്കപ്പെടുന്നത്. ആസ്ത്മ എന്ന രോഗാവസ്ഥ, അതിന്റെ പ്രചാരം, അതുമൂലമുള്ള മരണ നിരക്ക് എന്നിവയെല്ലാം കുറക്കാനും ആസ്തമാ ബാധിതരുടെ ജീവിതം സുഗമമാക്കാനും വേണ്ടി National Heart, Lung, and Blood Institute, National Institutes of Health, USA, ലോകാരോഗ്യ സംഘടന എന്നിവരുടെ കൂട്ടായ്മയിൽ 1993 ലാണ് ദി ഗ്ലോബൽ ഇനിഷേറ്റിവ് ഫോർ ആസ്ത്മ രൂപം കൊണ്ടത്.
ലോകമെന്പാടുമുള്ള സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും കൂടെ ഇന്ത്യൻ ഗവണ്മെന്റും ആസ്ത്മ അവബോധ പ്രചാരണത്തിൽ ഭാഗഭാക്കായി ഉണ്ട്.പൊതുവായി നില നിൽക്കുന്ന വിശ്വാസം ആസ്ത്മ രോഗത്തെ പൂർണമായും ഒരാളിൽ നിന്നും തുടച്ചുനീക്കാനാവില്ല എന്നതാണ്. എങ്കിലും മനസ്സിലാക്കേണ്ട സത്യം അഥവാ യാഥാർഥ്യം, ആസ്ത്മ രോഗികൾ മറ്റൊരാളിൽ നിന്നും ഒന്നുകൊണ്ടും പിന്നിലല്ല എന്നതാണ്. അതുകൊണ്ടു തന്നെ ഒന്നിൽ നിന്നും അകന്നു നിൽക്കേണ്ടവർ…, അല്ലെങ്കിൽ അകറ്റി നിർത്തേണ്ടവർ…, അല്ല ഇവർ. ഇന്ത്യയെ മാത്രം ഉദാഹരണമായെടുത്താൽ, പല സൗന്ദര്യ റാണിമാരും, സിനിമ നടീ നടന്മാരും എന്തിന് മന്ത്രിമാരും സജീവമായി രംഗത്തുള്ള പല നേതാക്കളും, ആക്ടിവിസ്റ്റുകളും ആസ്തമ പീഡിതരാണ്.
ശരിയായ ജീവിത രീതിയിലൂടെയും വൈദ്യ സഹായത്താലും ആസ്ത്മ രോഗത്തെ നിയന്ത്രിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ പറ്റുന്നതാണ്. നിങ്ങൾക്ക് ആസ്ത്മ വരുന്പോൾ സംഭവിക്കുന്നതെന്ത് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
https://youtu.be/6XZKyhCeGFs(ഈ വീഡിയോയിൽ കഫം എന്നതിന് പകരം അതിന്റെ ഇംഗ്ലീഷ് പദമായ ഫെൽഗം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ കാണുന്നവർ ഇത് മനസിലാക്കി കാണുവാൻ ശ്രദ്ധിക്കുക. അസൗകര്യത്തിനു ക്ഷമ…! )
ആസ്തമയുടെ ദുരിതവശങ്ങളിൽ നിന്നും രോഗികളെ മോചിപ്പിക്കാൻ ലോക ആസ്ത്മാ ദിനാചരണത്തിൽ ചെസ്റ്റാശുപത്രിയിലെ പൾമണോളജിസ്റ്റുകളും പങ്കാളികളാണ്.
പടവെട്ടാം…. പിടിച്ചു നിൽക്കാം…. നമുക്ക് ആസ്തമയിൽ നിന്ന്…!